സഹൃദയവേദി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 12:13 AM | 0 min read

തൃശൂർ
ത-ൃശൂർ സഹ-ൃദയവേദി 58–--ാം വാർഷികത്തിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ  അവാർഡുകൾ പ്രഖ്യാപിച്ചു. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. പി വി കൃഷ്ണൻ നായർ (ഡോ. കെ കെ രാഹുലൻ സാംസ്കാരിക അവാർഡ്), ‌ജോസ് പനച്ചിപ്പുറം ( വി കരുണാകരൻ നമ്പ്യാർ എഡിറ്റർ അവാർഡ്), ഡോ. സി ടി ഫ്രാൻസിസ്,  (അർണോസ് പാതിരി സംസ്കൃത അവാർഡ്),  വി ജി തമ്പി ‌‌‌(ഡോ. പി നാരായണൻകുട്ടി നോവൽ അവാർഡ്), പി എൻ ​ഗോപീകൃഷ്ണൻ 
(പിടിഎൽ കവിതാ അവാർഡ്),  ഡോ. വർ​ഗീസ് ചാക്കോല (ഡോ. കെ രാജ​ഗോപാൽ ജനകീയ ഡോക്ടർ അവാർഡ്), ഡോ. പി ഭാനുമതി (മാർ ജോസഫ് കുണ്ടുകുളം സേവന അവാർഡ്), കൊങ്ങോർപ്പിള്ളി ശങ്കരനാരായണൻ നമ്പൂതിരി (പി എസ് വാര്യർ കലാ അവാർഡ്),  ഡോ. പി എൻ സുനിത (പ്രൊഫ. മരുമകൻ രാജ അധ്യാപക അവാർഡ്), എടപ്പാൾ സി സുബ്രഹ്മണ്യൻ (ജോർജ് ഇമ്മട്ടി ശതാഭിഷേക ബാലസാഹിത്യ അവാർഡ്) എന്നിവർക്കാണ് അവാർഡ്.
പത്തിന് പകൽ 3.30ന് കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൺ അവാർഡുകൾ സമ്മാനിക്കും. ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും. 
രാവിലെ 9.30ന് നടക്കുന്ന പ്രൊഫ. എ ശ്രീധരമേനോൻ ജന്മശതാബ്ദിവർഷവും സെമിനാറും മാതൃഭൂമി എം ഡി എ വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് അനുമോദന പുസ്തക പ്രകാശന സമ്മേളനവും പകൽ രണ്ടിന് കവി സമ്മേളനവും ഉണ്ടാകും.
റിട്ട. ജഡ്ജി ഡോ. പി എൻ വിജയകുമാർ, ബേബി മൂക്കൻ, രവി പുഷ്പ​ഗിരി, ഡോ. ജോർജ് മേനാച്ചേരി, നന്ദകുമാർ ആമലത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home