തൃശൂർ കോര്‍പറേഷന്‍ 
ലോക ഭൂപടത്തിലേയ്ക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 12:12 AM | 0 min read

തൃശൂർ
യുനെസ്‌കോ സംഘടിപ്പിച്ച 6–--ാമത് ലേണിങ്‌ സിറ്റികളുടെ അന്താരാഷ്ട്ര കോൺഫറൻസിൽ  ലേണിങ്‌ സിറ്റിയായ തൃശൂർ കോർപറേഷൻ പ്രതിനിധികൾ പങ്കെടുത്തു. മേയർ എം കെ വർഗീസ്, ലേണിങ്‌ സിറ്റി ഉൾപ്പെടുന്ന സ്ഥിരം സമിതി ചെയർമാൻ വർഗീസ് കണ്ടംകുളത്തി,  കില രജിസ്‌ട്രാർ ടോബി തോമസ് എന്നിവർ സൗദി അറേബ്യയിലെ ജുബൈലിൽ നടന്ന കോൺഫറൻസിൽ  കോർപറേഷനുവേണ്ടി പങ്കെടുത്തു. 
ലോകത്തെ വിവിധ ലേണിങ്‌ സിറ്റികളുമായി വ്യത്യസ്ത  മേഖലകളിൽ ഉൾപ്പെടുത്തി നഗരത്തെ വിപുലീകരിക്കുന്നതിന് ചർച്ച നടത്തി. കോൺഫറൻസിന്റെ ഭാഗമായി തൃശൂർ നഗരത്തിൽ നിന്നും പഠന സന്ദർശനത്തിന് കാമറൂൺ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home