കിസാന്‍സഭ ധര്‍ണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 12:07 AM | 0 min read

തൃശൂർ
വയനാടിനോടുള്ള കേന്ദ്രസർക്കാരിന്റെ  അവഗണനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാൻ സഭ ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ദുരിത ബാധിതർക്ക് അടിയന്തര കേന്ദ്ര സഹായം അനുവദിക്കുക, ദുരന്ത ബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളുക, കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വയനാടിന് കേന്ദ്ര സഹായം ലഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു സമരം. അഖിലേന്ത്യാ കിസാൻ സഭ തൃശൂർ മണ്ഡലം കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്‌തു. കിസാൻസഭാ മണ്ഡലം പ്രസിഡന്റ് എ സി വർഗീസ് അധ്യക്ഷനായി. സെക്രട്ടറി കെ അരവിന്ദാക്ഷമേനോൻ, കെ എൻ രഘു, എം വി ജോർജ്, ഷാജു കുണ്ടോളി, നസിർ, പി വി സന്തോഷ്‌ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home