അപൂര്‍വ രാ​ഗവിസ്താരദിനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 12:40 AM | 0 min read

​ഗുരുവായൂർ
അപൂർവ രാ​ഗവിസ്താരത്താലും രാ​ഗമാലികയാലും ചെമ്പൈ സം​ഗീതോത്സവ വേദിയെ ധന്യമാക്കി ഐശ്വര്യ വിദ്യ രഘുനാഥും ഭരത് സുന്ദറും. നാട്യത്തിന്റെ അഭാവത്തിലും   കൃഷ്ണനാട്ടത്തിന്റെ ഭാവചാരുതയാർന്ന സാക്ഷ്യമായി ​ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാനിലയം അവതരിപ്പിച്ച കൃഷ്ണനാട്ടം പദകച്ചേരിയും സദസ്സിനെ ആനന്ദിപ്പിച്ചു.  വന്ദേ വസുദേവം..എന്ന കീർത്തനം ശ്രീരാഗത്തിൽ ആലപിച്ചു കൊണ്ടാണ് ഐശ്വര്യ വിദ്യ രഘുനാഥ് കച്ചേരി ആരംഭിച്ചത്. തുടർന്ന് കൃഷ്ണാനന്ദമുകുന്ദ മുരാരേ.. എന്ന കീർത്തനം ഗൗളി പന്ത് രാഗത്തിൽ ആലപിച്ചു. സ്വാതി തിരുന്നാൾ കൃതി ഗോപ നന്ദന എന്ന കീർത്തനം ഭൂഷാവലി രാഗത്തിലും അവതരിപ്പിച്ചു. ഓരംഗ ശായി കാമ്പോജി ഭാഗത്തിനും അവതരിപ്പിച്ച ശേഷം കണ്ണന് താലോലം എന്ന കീർത്തനം രാഗമാലികയായും അവർ  അവതരിപ്പിച്ചു. 
ഗുരുവായൂരപ്പനെ അപ്പൻ എന്ന ജനപ്രിയ കീർത്തനം രീതി ഗൗളിയിൽ ആലപിച്ചാണ് ഭരത് സുന്ദർ തന്റെ കച്ചേരി ആരംഭിച്ചത്. തുടർന്ന് പരിമളരംഗ എന്നു തുടങ്ങുന്ന കീർത്തനം ഹമീർ കല്യാണിയിലും പങ്കജാക്ഷനാം രമേശൻ എന്ന കീർത്തനം തോഡി രാഗത്തിലും അവതരിപ്പിച്ച ശേഷം തില്ലാനാ പാഹാടി രാഗത്തിലും അവതരിപ്പിച്ചു. ചാരുലത രാമാനുജം(വയലിൻ), ബി എസ് പ്രശാന്ത്(മൃദംഗം), ആലപ്പുഴ ജി മനോഹർ(ഘടം) എന്നിവർ ഐശ്വര്യവിദ്യരഘുനാഥിനും, ആവണീശ്വരം എസ് ആർ  വിനു(വയലിൻ), പത്മശ്രീയല്ല വെങ്കടേശ്വര റാവു(മൃദംഗം), ട്രിച്ചി മുരളി(ഘടം) എന്നിവർ ഭരത് സുന്ദറിനും പക്കമേളക്കാരായി. അപൂർവമായി മാത്രം ക്ഷേത്രത്തിന് പുറത്ത് അവതരിപ്പിക്കപ്പെടാറുള്ള  ​ഗുരുവായൂരിന്റെ തനത് കലാരൂപമായ കൃഷ്ണനാട്ടത്തിന്റെ കാവ്യരൂപമായ കൃഷ്ണനാട്ടം പദങ്ങൾ അവതരിപ്പിച്ചാണ് ചെമ്പൈ സം​ഗീതോത്സവം ആസ്വദിക്കാനെത്തിയ ആയിരങ്ങളെ വിസ്മയാനുഭൂതിയിലേക്കെത്തിച്ചത്. കാളിയമർദനം കഥയിലെ നാ​ഗസ്തുതിയും രാസക്രീഡ കഥയിലെ  കൃഷ്ണരാധമാരെ അന്വേഷിച്ച് വിലാപമായി നടക്കുന്ന കഥയുമാണ് അവതരിപ്പിച്ചത്.  സി പി സത്യനാരായണൻ എളയത്, എസ്‌ പി  കൃഷ്ണകുമാർ (പാട്ട് ), പി കിഷോദ് (ശുദ്ധമദ്ദളം), രമേശൻ കരുമത്തിൽ (തൊപ്പിമദ്ദളം), വി എം സുധാകരൻ പല്ലശ്ശന(ഇടയ്ക്ക ), ഗുരുവായൂർ ദേവസ്വം വാദ്യകലാവിദ്യാലയം അവതരിപ്പിച്ച  താളവാദ്യ സമന്വയം അപൂർവാനുഭവമായി. 
ഇന്ന് ചെമ്പൈ വേദിയിൽ
വൈകിട്ട് ആറിന്: ജയശ്രി രാജീവ്  (വായ്പാട്ട്)
രാത്രി ഏഴിന്: വി​ഗ്നേഷ് ഈശ്വർ (വായ്പാട്ട്) 
രാത്രി എട്ടിന്:  അർജുൻ സാംബശിവൻ, ആർ നാരായണൻ എന്നിവർ ചേർന്നവതരിപ്പിക്കുന്ന കീബോർഡ് സം​ഗീത സമന്വയം
 


deshabhimani section

Related News

View More
0 comments
Sort by

Home