സിവിൽ സർവീസസ് ടൂർണമെന്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 12:38 AM | 0 min read

തൃശൂർ
ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർക്കുവേണ്ടി നടത്തിയ  ജില്ലാതല സിവിൽ സർവീസസ് ടൂർണമെന്റ്‌ കലക്‌ടർ അർജുൻ പാണ്ഡ്യൻ ബാഡ്‌മിന്റൺ ഷട്ടിൽ കളിച്ച് ഉദ്ഘാടനം ചെയ്‌തു. 
 സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ ആർ സാംബശിവൻ അധ്യക്ഷനായി. വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്സ്, സെന്റ്‌ തോമസ് കോളേജ് തോപ്പ് ഗ്രൗണ്ട്, കേരള വർമ കോളേജ് എന്നിവിടങ്ങളിലായി നടത്തിയ വിവിധ കായികമത്സരങ്ങളിൽ ഇരുന്നൂറ്‌ മത്സരാർഥികൾ പങ്കെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ ജോയ് വർഗീസ്, ഇഗ്നി മാത്യു, ബേബി പൗലോസ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എസ് രാജേന്ദ്രൻ നായർ,  ഓഫീസർ തേജേഷ് കുമാർ ദത്ത എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home