പരിക്കേറ്റവർ ഐസിയുവിൽ തുടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 12:31 AM | 0 min read

മുളങ്കുന്നത്തുകാവ്
നാട്ടിക അപകടത്തിൽ പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ തുടരുന്നു. ചികിത്സയിലുള്ള അഞ്ചുപേരിൽ ഒരാൾ അപകട നില തരണം ചെയ്തിട്ടില്ല. നാട്ടികയിൽ റോഡിൽ ഉറക്കത്തിനിടെ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി പരിക്കേറ്റ ചിത്ര(26), ദേവചന്ദ്രൻ (31), ഭാര്യ ജാൻസി (29),  മകൾ ശിവാനി (5), ദേവചന്ദ്രന്റെ സഹോദരൻ വിജയ് (26) എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ജാൻസി അപകട നില തരണം ചെയ്തിട്ടില്ല. മറ്റെല്ലാവരും അപകടനില തരണം ചെയ്തെങ്കിലും ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ തുടരുകയാണ്. ശിവാനിക്ക് കാലിലാണ് മുറിവേറ്റത്. ശസ്ത്രക്രിയ വേണ്ടി വരും. ചിത്രയ്ക്ക്‌ തലയ്ക്കും ചെവിക്കും പരിക്കുണ്ട്. ശസ്ത്രക്രിയ നടത്തി. ദേവചന്ദ്രന് ഇടുപ്പെല്ലിനാണ് പരിക്ക്. വിജയുടെ പരിക്കും ഗുരുതരമല്ല.  ജാൻസിയെ കാലിന് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.   മണിക്കൂറുകൾ ഇടവിട്ട്   ചികിത്സാ റിപ്പോർട്ട് ജില്ലാ ഭരണ കേന്ദ്രത്തിന് കൈമാറുന്നുണ്ട്. ഡോക്ടർമാരുടെ വിദഗ്ദ സംഘമാണ് ചികിത്സിക്കുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home