ജില്ലാ സ്കൂൾ കലോത്സവം; 
ലോഗോ പ്രകാശിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 12:27 AM | 0 min read

തൃശൂർ
തൃശൂർ റവന്യൂ  ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഡിസം. 3,5,6,7 തീയതികളിൽ കുന്നംകുളത്തെ വിവിധ സ്കൂളുകളിലാണ്‌  കലോത്സവം.  ലോഗോ പ്രകാശനം സംഘാടകസമിതി ചെയർമാൻ എ സി മൊയ്‌തീൻ എംഎൽഎ നിർവഹിച്ചു.  കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി. കലോത്സവത്തിന്റെ വിവിധ വേദികളും മത്സര ഇനങ്ങളും വഴികളും ഒക്കെ ഉൾപ്പെടുത്തി പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ kalolsavam2024.blogspot.com എന്ന ബ്ലോഗിന്റെ ഉദ്ഘാടനവും മുൻസിപ്പൽ ചെയർപേഴ്സൺ നിർവഹിച്ചു. കുന്നംകുളം എഇഒ എ മൊയ്തീൻ, പബ്ലിസിറ്റി കമ്മറ്റി ജോയിന്റ് കൺവീനർ നവീൻ കെ കുമാർ, നഗരസഭ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ പി എം സുരേഷ്, പി സോമശേഖരൻ,  പി കെ ഷെബീർ, സജിനി പ്രേമൻ, കൗൺസിലർമാരായ ബിജു വി ബേബി, മിനി  മോൺസി, മിഷ സെബാസ്റ്റ്യൻ, ലീല ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. റിട്ട. അധ്യാപകൻ അസ്ലം  തിരൂർ തയ്യാറാക്കിയ ലോഗോയാണ് കലോത്സവത്തിന്‌ തെരഞ്ഞെടുത്തത്‌.


deshabhimani section

Related News

View More
0 comments
Sort by

Home