എംഡിഎംഎയുമായി നർത്തകൻ പിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 11:42 PM | 0 min read

ചാലക്കുടി
മാരക മയക്കുമരുന്നുമായി  നർത്തകൻ പൊലീസ് പിടിയിൽ. ഒളരി സ്വദേശിയും നിലവിൽ ആമ്പല്ലൂർ പുലക്കാട്ടുകരയിൽ താമസക്കാരനുമായ പുത്തഞ്ചിറക്കാരൻ വീട്ടിൽ ഡെയ്‌സൺ(35)ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന്‌ 16ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തി. 
ചാലക്കുടി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ചൊവ്വാ പകൽ 3ന്‌  കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബംഗളൂരു കേന്ദ്രീകരിച്ച് ഡാൻസറായി പ്രവർത്തിച്ച് വരികയായിരുന്നു പ്രതി.
 തൃശൂർ വെസ്റ്റ് പൊലീസ്  സ്റ്റേഷൻ പരിധിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിലും വീടിന് മുന്നിലൂടെ സൈക്കിൾ യാത്ര നടത്തിയ ആളെ ദേഹോപദ്രവം എൽപ്പിച്ചതിലും പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചാശ്രമത്തിനും ഇയാളുടെ പേരിൽ കേസുകളുണ്ടെന്ന്‌ പൊലീസ് അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home