വർക്ക് ഷോപ്പിൽ മോഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 12:24 AM | 0 min read

ദേശമംഗലം
 ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പരിസരത്തെ വില്ലേജ് ഓഫീസിനു മുന്നിൽ പ്രവർത്തിക്കുന്ന ‘മോട്ടോർ കെയർ’  എന്ന ഇരുചക്രവാഹന വർക്ക് ഷോപ്പിൽ മോഷണം. ഞായറാഴ്ച പുലർച്ചെ 2.50 നാണ് ബൈക്കിലെത്തിയ മോഷ്ടാവ് വർക്‌ഷോപ്പിന് മുൻവശം നിർത്തിയിട്ടിരുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കും  ബാക്ക് ടയറും  ഊരി കൊണ്ടുപോയത്. 
വർക്ക്ഷോപ്പ് ഉടമ ഹുസൈൻ  പകൽ ഒന്നോടെ വർക്ക്ഷോപ്പിൽ എത്തിയപ്പോഴാണ് മോഷണം നടന്നതായിഅറിഞ്ഞത്. ബൈക്കിലെത്തിയ വ്യക്തി മോഷണം നടത്തിയശേഷം ബൈക്കിൽ കയറി പോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്‌ . കടയുടമ പൊലീസിൽ പരാതി നൽകി .


deshabhimani section

Related News

View More
0 comments
Sort by

Home