ശ്രീരാമപാദ സുവർണമുദ്രാ പുരസ്‌കാരം കേളത്ത് കുട്ടപ്പമാരാർക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 12:28 AM | 0 min read

തൃപ്രയാർ
 ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതിയുടെ ശ്രീരാമപാദ സുവർണ മുദ്രാ പുരസ്‌കാരം തിമിലവാദ്യ കലാവിദ്വാൻ കേളത്ത് കുട്ടപ്പമാരാർക്ക് നൽകും. 23ന് വൈകിട്ട് ആറിന് തൃപ്രയാർ എകാദശി കലാ സാംസ്‌കാരിക വേദിയിൽ ഹൈക്കോടതി ജഡ്ജി പി ഗോപിനാഥ് പുരസ്‌കാരം സമ്മാനിക്കും. 
സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ, മൃദംഗകലാകാരൻ തൃശൂർ ബി ജയറാം, വാദ്യകലാകാരന്മാരായ പരക്കാട് തങ്കപ്പൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ എന്നിവരെ ആദരിക്കും. വാദ്യകലാ സമിതിയുടെ നേത്യത്വത്തിൽ ഒക്ടോബറിൽ ആരംഭിച്ച വാദ്യോപാസന 26ന് സമാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പി ജി നായർ, വിനോദ് നടുവത്തേരി, എൻ കെ ചിദംബരൻ, സി പ്രേംകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home