എൽഐസി 
എജന്റുമാരുടെ ധർണ 21ന് എൽഐസി 
എജന്റുമാരുടെ ധർണ 21ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 11:58 PM | 0 min read

തൃശൂർ 
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എൽഐസി എജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു) തൃശൂർ ഡിവിഷണൽ ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  വ്യാഴം രാവിലെ 10ന്    കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. എൽഐസി എജന്റുമാരുടെ വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, പോളിസി വായ്പ പലിശ നിരക്ക് കുറയ്ക്കുക, പോളിസികളുടെ ജിഎസ്ടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌ ധർണ. സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ സി ചന്ദ്രൻ, വി പ്രഭാകരൻ, ടി എസ് ഷെനിൽ, സിജി മോഹൻദാസ്‌, വൽസൻ മാളിയേക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home