സിനീയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം 
വെള്ളിയാഴ്‌ച തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 11:54 PM | 0 min read

തൃശൂർ
 സിനീയർ ജേർണലിസ്റ്റ് ഫോറം   സംസ്ഥാന സമ്മേളനം വെള്ളി മുതൽ ഞായർ വരെ മൂന്നു ദിവസങ്ങളിലായി സാഹിത്യ അക്കാദമി ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനം ശനി വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഞായർ രാവിലെ 10ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട് മൂന്നിന് തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 80 വയസ്സു കഴിഞ്ഞവരെ ആദരിക്കൽ, അംഗങ്ങളുടെ പുസ്തക പ്രകാശനം എന്നിവയും നടക്കും. 
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന  വാർത്താചിത്ര പ്രദർശനം വെള്ളി വൈകിട്ട് 3.30ന് കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യും. ശനി പകൽ 2.30ന് മാധ്യമ സെമിനാർ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ എം കെ വർഗീസ്, ജനറൽ കൺവീനർ എൻ ശ്രീകുമാർ, സംസ്ഥാന പ്രസിഡന്റ് എ മാധവൻ, കെ പി വിജയകുമാർ, അലക്‌സാണ്ടർ സാം, ബാലകൃഷ്ണൻ കുന്നമ്പത്ത്, ജോയ്എം മണ്ണൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home