സഹകരണ മേഖലയിൽ കേന്ദ്ര അമിതാധികാരം അവസാനിപ്പിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 12:24 AM | 0 min read

തൃശൂർ 
സഹകരണ മേഖലയില്‍ കേന്ദ്ര സർക്കാർ നടത്തുന്ന അമിതാധികാരവും ഇടപെടലുകളും അവസാനിപ്പിക്കണമെന്ന്‌ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം  ആവശ്യപ്പെട്ടു. കേരള ബാങ്ക് എഎസ്‌എൻ നമ്പീശൻ ഹാളിൽ നടന്ന സമ്മേളനം പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ്‌ യു പി ജോസഫ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ടി അനിൽകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ബിഇഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി എച്ച് വിനിത, കേരള ബാങ്ക് വർക്കിങ്‌ പ്രസിഡന്റ്‌ രമേഷ്, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി ബി സ്വർണകുമാർ, കെസിഇയു ജില്ലാ സെക്രട്ടറി സി ഡി വാസുദേവൻ, കെബിഇഎഫ്‌ സംസ്ഥാന ട്രഷറർ പി വി ജയദേവ്, ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ, വൈസ് പ്രസിഡന്റ്‌ കെ ആർ സുമഹർഷൻ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ:  പി പി ഷിനോജ്‌ (സെക്രട്ടറി), സി എ റംല (പ്രസിഡന്റ്‌), പി വി ബിജി (ട്രഷറർ), എം കെ വൃന്ദ (വനിതാ കമ്മിറ്റി കൺവീനർ). 


deshabhimani section

Related News

View More
0 comments
Sort by

Home