ഗ്രീൻഫ്ലെയിം ഗ്യാസ് ഏജൻസി 
തൊഴിലാളി സമരം വിജയിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:06 AM | 0 min read

കൊടുങ്ങല്ലൂർ 
ഗ്രീൻഫ്ലെയിം ഗ്യാസ് ഏജൻസി തൊഴിലാളി സമരം വിജയിച്ചു. ഇതോടെ തൊഴിലാളികൾക്ക് അർഹമായ ബോണസ് ലഭിക്കാത്തതിനെ തുടർന്ന് സിഐടിയു നേതൃത്വത്തിൽ 28 ദിവസമായി തുടരുന്ന സമരം അവസാനിച്ചു. 2023 -–- 24 വർഷത്തെ അർഹമായ ബോണസ് തുക മുഴുവനായി കൈമാറാമെന്നും, അടുത്തവർഷം മുതൽ സംസ്ഥാനതലത്തിൽ തീരുമാനിക്കുന്ന ബോണസ് സംഖ്യ നൽകാമെന്നും തൊഴിലുടമ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ജില്ലാ ഗ്യാസ് ആൻഡ്‌ പെട്രോൾ പമ്പ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിലാണ് സമരം നടത്തിയത്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എൻ കെ അക്ബർ എംഎൽഎ, ജില്ലാ സെക്രട്ടറി എ എസ് സിദ്ധാർഥൻ, ഏരിയ സെക്രട്ടറി മുസ്താഖ് അലി, പ്രസിഡന്റ്‌ എം ജി കിരൺ, കെ എസ് കൈസാബ്, കെ കെ വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home