കച്ചേരിക്കടവ് പാലം 
അപ്രോച്ച് റോഡ് നിർമാണം 
തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 11:52 PM | 0 min read

വരന്തരപ്പിള്ളി 
കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമാണം പുനരാരംഭിച്ചു.  റോഡിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ, പണി  പൂർത്തിയായിട്ടും  പാലം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാനാവാത്ത സ്ഥിതിയിലായിരുന്നു.  അപ്രോച്ച് റോഡ് നിർമാണം പൂർത്തീകരിക്കുന്നതോടെ പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാനാവും.  
 അപ്രോച്ച് റോഡ്  നിർമാണം പൂർത്തീകരിക്കുന്നതിനായി ഭൂമി ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. ഇതിനെതിരെ ഉയർന്ന  തടസ്സങ്ങളെയും  സമ്മർദ്ദങ്ങളെ അതിജീവിച്ചാണ്  അപ്രോച്ച് റോഡ് നിർമാണം ആരംഭിക്കുന്നത്. കെ കെ രാമചന്ദ്രൻ എംഎൽഎയുടെയും മറ്റ് ജനപ്രതിനിധികളുടെയും ഇടപെടലിലൂടെയാണ്‌   റോഡ്  നിർമാണ തടസ്സങ്ങൾ മറികടന്നത് 
റോഡ് നിർമാണം തുടങ്ങിയതോടെ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാവുമെന്നും പണി പൂർത്തിയാക്കുന്നത് വരെ നിയന്ത്രണം തുടരുമെന്നും പിഡബ്ല്യൂഡി ബ്രിഡ്‌ജസ് വിഭാഗം എഇ അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home