ശക്തന്‍ തമ്പുരാന്‍ നഗര്‍ 
മാസ്റ്റര്‍ പ്ലാന്‍ മാര്‍ച്ചില്‍ കൈമാറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 11:31 PM | 0 min read

തൃശൂർ 
ശക്തൻ തമ്പുരാൻ നഗർ മാസ്റ്റർ പ്ലാൻ അടുത്ത മാർച്ചിന് മുമ്പ്‌ കോർപറേഷന് കൈമാറുമെന്ന്‌ എനാർക്ക് കൺസ്ട്രക്ഷൻസ് മാനേജിങ് പാർട്ണർ കെ രാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശക്തൻ തമ്പുരാൻ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട്‌ കാൽനൂറ്റാണ്ടായി നീണ്ടു നിന്ന തർക്കം രമ്യമായി പരിഹരിച്ച  കോർപറേഷൻ ഭരണസമിതിക്ക്‌ നന്ദി അറിയിച്ചു. 
ജില്ലാ കോടതിയിലും ഹൈക്കോടതിയിലുമായി 20 വർഷമായി നടന്നുവന്നിരുന്ന നിയമ തർക്കമാണ്‌ നിലവിലെ എൽഡിഎഫ്‌ ഭരണസമിതി  ഒത്തു തീർപ്പാക്കിയത്.  ഇരട്ടച്ചിറ നികത്തിയുണ്ടാക്കിയ പച്ചക്കറി മാർക്കറ്റ് പൊളിച്ചു നീക്കി അവിടെ പുതിയ ബഹുനില പച്ചക്കറി മാർക്കറ്റായിരുന്നു ആദ്യ പ്ലാനിൽ. അത്  
 പ്രായോഗികമല്ലെന്ന് കണ്ടാണ് 1987ലെ ഭരണസമിതി തീരുമാന പ്രകാരം മാസ്റ്റർ പ്ലാൻ പുതുക്കാൻ എനാർക്കിനെ ഏൽപ്പിച്ചത്. 1999ൽ അന്ന് എം പിയായിരുന്ന കെ കരുണാകരൻ മാർക്കറ്റിന് കല്ലിട്ടെങ്കിലും പണി  നടന്നില്ല. പിന്നീട്‌ നടന്ന തർക്കങ്ങളും നിയമപോരാട്ടങ്ങളും തീർന്നതിൽ സന്തോഷമുണ്ടെന്നും നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ഒരു തരത്തിലും ശ്രമിച്ചിട്ടില്ലെന്നും എനാർക്ക് രാമകൃഷ്‌ണൻ പറഞ്ഞു. 
31.11 ലക്ഷം രൂപ പലിശ സഹിതം 76 ലക്ഷം രൂപ നാല് ഗഡുക്കളായി നൽകാനും 2012 മുതലുള്ള പലിശ ഒഴിവാക്കാനും 2.5 ലക്ഷം ചതുരശ്ര അടിയിൽ പുതിയ പ്ലാൻ തയ്യാറാക്കാൻ എനാർക്കിനെ ഏൽപ്പിക്കാനുമാണ്  ഹൈക്കോടതി അംഗീകരിച്ച ഒത്തുതീർപ്പ് കരാറെന്നും അദ്ദേഹം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home