​ഗുരുവായൂരില്‍ 
സ്പെഷ്യല്‍ പൊലിസുകാരെ 
നിയമിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 12:28 AM | 0 min read

​ഗുരുവായൂർ
ശബരിമല സീസൺ കാലത്ത്  ഗുരുവായൂർ ടെമ്പിൾ പൊലിസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന ഡ്യൂട്ടി ചെയ്യുന്നതിനായി സ്പെഷ്യൽ പൊലിസുകാരെ നിയമിക്കുന്നു.  25നും 50നു  മദ്ധ്യേ പ്രായയുള്ള എസ്എസ്എൽസി വിദ്യാഭ്യാസ യോഗ്യതയും കായിക ക്ഷമതയുമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗുരുവായൂർ ന​ഗരസഭാ പരിധിയിൽ നിന്നുള്ളവർക്കും മലയാളം ഒഴികെയുള്ള മറ്റ് ദക്ഷിണേന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർക്കും എൻസിസി, എൻഎസ്എസ്, എക്സ് സർവീസ്‌മെൻ  എന്നിവർക്കും പ്രത്യേകം മുൻഗണനയുണ്ട്.   ഗുരുവായൂർ ടെമ്പിൾ പൊലിസ് സ്റ്റേഷനിൽ നിന്നും  അപേക്ഷ ഫോം വിതരണം  ആരംഭിച്ചിട്ടുണ്ട്.    അപേക്ഷകൾ  ഗുരുവായൂർ ടെമ്പിൾ പൊലിസ്  സ്റ്റേഷനിൽ  15, വൈകിട്ട്‌   5ന് മുമ്പ്‌  നൽകണം. ഐഡി പ്രൂഫും   രണ്ട് പാസ്‌പോർട്ട് സൈസ്  ഫോട്ടോയും മുൻഗണനാ സർട്ടിഫിക്കറ്റുകളുമടക്കമാണ്‌ അപേക്ഷ നൽകേണ്ടത്‌.
 


deshabhimani section

Related News

View More
0 comments
Sort by

Home