ഹണിട്രാപ്പ്; 3 പേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 12:18 AM | 0 min read

കൊടുങ്ങല്ലൂർ 
മതിലകത്ത് യുവാക്കളെ ഹണി ട്രാപ്പിൽപ്പെടുത്തി തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ പൊലീസ് പിടിയിലായി. കയ്പമംഗലം കൂരിക്കുഴി സ്വദേശി  സ്വദേശി തിണ്ടിക്കൽ ഹസീബ് (27), പെരിഞ്ഞനം പള്ളി വളവ് സ്വദേശി തേരു പറമ്പിൽ പ്രിൻസ് (23), കണ്ടശാങ്കടവ് കാരമുക്ക് സ്വദേശി ഒളാട്ട് വീട്ടിൽ ബിനു (25) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ബം​ഗളൂരുവിൽ നിന്നാണ് പൊലീസ് സാഹസികമായി പിടികൂടിയത്. 
തൃശൂർ പൂങ്കുന്നം സ്വദേശിയായ യുവാവിനെയും ഇയാളുടെ സുഹൃത്തിനെയുമാണ് ഹണിട്രാപ്പിലൂടെ തട്ടിക്കൊണ്ടു‌പോയി പണം തട്ടാൻ ശ്രമിച്ചത്. ഒക്ടോബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 
ഓൺലൈൻ ആപ്പിലൂടെ യുവതിയുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി ചാറ്റ് ചെയ്താണ് സംഘം യുവാക്കളെ മതിലകത്തേക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയത്. പൊലീസിന്റെ ഇടപെടലിൽ സംഘത്തിലെ രണ്ടുപേർ സംഭവം നടന്ന ഉടൻ പിടിയിലായി. 
രക്ഷപ്പെട്ട മൂന്ന് പേർ കൊടൈക്കനാൽ, ഗോവ, ബം​ഗളൂരു‌ എന്നിവിടങ്ങളിൽ ഒളിവില്‍ കഴിയുകയായിരുന്നു. അറസ്റ്റിലായ ഹസീബിന് മതിലകം, കയ്പമംഗലം, വലപ്പാട്, കാളിയാർ എന്നീ സ്റ്റേഷനുകളില്‍ 15 കേസുകളും പ്രിൻസിന് കാട്ടൂർ, പുത്തൻ കുരിശ് എന്നിവടങ്ങളിലായി രണ്ടും ബിനുവിന് വാടാനപ്പള്ളി, വലപ്പാട് സ്റ്റേഷനുകളിലായി മൂന്നും കേസുകൾ ഉണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിൽ മതിലകം പൊലീസ്  ഇൻസ്പെക്ടർ എം കെ ഷാജി, എസ്ഐമാരായ രമ്യ കാർത്തികേയൻ, മുഹമ്മദ് റാഫി,  എഎസ്ഐ പ്രജീഷ്, സിപിഒമാരായ ഷിഹാബ്, ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


deshabhimani section

Related News

View More
0 comments
Sort by

Home