അടിയന്തര അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമീഷന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 11:39 PM | 0 min read

തൃശൂർ
അരിമ്പൂരിൽ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരിക്ക് ഡമ്മിനോട്ട് നൽകി ടിക്കറ്റും പണവും കവർന്ന സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി പത്തുദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. അന്തിക്കാട് പൊലീസ് എസ്എച്ച്ഒയ്ക്കാണ്  കമീഷൻ അംഗം വി കെ ബീനാകുമാരി നിർദേശം നൽകിയത്.    
അരിമ്പൂർ നാലാംകല്ല് കോവിൽറോഡിന് മുമ്പിൽ കച്ചവടം നടത്തുന്ന അറുപതുകാരി കാർത്യായനിയാണ് തട്ടിപ്പിനിരയായത്. രണ്ടുപേർ ചേർന്ന് കുട്ടികൾക്ക് കളിക്കാൻ നൽകുന്ന 500 രൂപയുടെ നോട്ട് നൽകിയാണ് പറ്റിച്ചത്. ടിക്കറ്റിന്റെ വില കഴിഞ്ഞുള്ള തുക വാങ്ങുകയും ചെയ്തു. ടിക്കറ്റ് വിറ്റാണ് കാർത്യായനി ഉപജീവനം നടത്തുന്നത്.
 


deshabhimani section

Related News

View More
0 comments
Sort by

Home