ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടു

പുതുക്കാട്
കോൾ അഡ്വൈസറി യോഗ തീരുമാന പ്രകാരം കൃഷി ആവശ്യത്തിന് ചിമ്മിനിഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ടു. തിങ്കള്‍ വൈകിട്ട് അഞ്ചു മുതൽ ദിനംപ്രതി 1.5 ദശ ലക്ഷം ഘനമീറ്റർ വെള്ളമാണ് ഡാമില്‍നിന്നും തുറന്നുവിട്ടത്. ഇതേത്തുടര്‍ന്ന് കുറുമാലിപ്പുഴയിൽ 30 മുതൽ 34 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.









0 comments