ഗ്രീൻഫ്ലെയിം ഗ്യാസ് ഏജൻസി 
സമരം 23– ദിവസത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 11:37 PM | 0 min read

കൊടുങ്ങല്ലൂർ

ഗ്രീൻ ഫ്ലെയിം ഗ്യാസ് ഏജൻസി തൊഴിലാളികൾക്ക് മിനിമം ബോണസ് നൽകണമെന്ന് ആവശ്യപ്പെട്ട്‌   തൃശൂർ ജില്ലാ ഗ്യാസ് ആൻഡ് പെട്രോൾ പമ്പ് വർക്കേഴ്സ് യൂണിയൻ (സിഐടിയു )  നേതൃത്വത്തിൽ നടക്കുന്ന സമരം 23–  ദിവസത്തിലേക്ക്‌. 22– ദിവസം  സിഐടിയു ഏരിയ ജോയിന്റ്  സെക്രട്ടറി പി എ സുധീർ ഉദ്ഘാടനം ചെയ്തു.  ടി കെ സഞ്ജയൻ അധ്യക്ഷനായി.  പി പി ശശികല, എ പി മനോജ്, സുധി ലാൽ, ഒ എസ് സലീഷ് എന്നിവർ സംസാരിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌  മുനിസിപ്പൽ കണ്ടിൻജന്റ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി.


deshabhimani section

Related News

View More
0 comments
Sort by

Home