സമ്പൂർണ അതിദാരിദ്യ രഹിത 
പഞ്ചായത്തായി മതിലകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 11:35 PM | 0 min read

കൊടുങ്ങല്ലൂർ

കയ്പമംഗലം മണ്ഡലത്തിലെ ആദ്യ സമ്പൂർണ അതിദാരിദ്ര്യ രഹിത പഞ്ചായത്തായി മതിലകം പഞ്ചായത്ത്. ആരോഗ്യം, ഭക്ഷണം, വരുമാനം, പാർപ്പിടം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സർവേയിലൂടെ  പഞ്ചായത്തില്‍ 32 അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. മൈക്രോ പ്ലാൻ തയ്യാറാക്കിയതോടെ ഇത് 28 കുടുംബങ്ങളായി. ഭക്ഷണത്തിന്റെ അഭാവമുണ്ടായിരുന്ന അഞ്ച് കുടുംബങ്ങളിലും ഭക്ഷണമെത്തിക്കുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കാനാകാതിരുന്ന കുടുംബങ്ങളിൽ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി. വരുമാനമില്ലാതിരുന്ന കുടുംബങ്ങളിൽ കുടുംബശ്രീ ഉജ്ജീവനം പോലുള്ള പദ്ധതികള്‍ വഴി സ്വയംസംരംഭങ്ങളിലൂടെയും വരുമാനവും ലഭ്യമാക്കി. എട്ട് കുടുംബങ്ങൾക്കാണ് താമസ സൗകര്യമില്ലാതിരുന്നത്. ഇതിൽ നാല് കുടുംബങ്ങൾക്ക് താമസ സൗകര്യം ഒരുക്കി. ലൈഫ് പദ്ധതിയിലൂടെയും  പുനര്‍ഗേഹം പദ്ധതിയിലൂടെയും വീടും സ്ഥലവും ലഭ്യമാക്കിയും താമസയോഗ്യമല്ലാത്ത വീടുകൾ അറ്റകുറ്റപണി നടത്തിയുമാണ്  താമസസൗകര്യം ഉറപ്പാക്കിയത്. വര്‍ഷങ്ങളായി കൂളിമുട്ടം പൊക്ലായില്‍ ടെന്റ്‌  കെട്ടി താമസിച്ചിരുന്ന അഞ്ച് നാടോടി കുടുംബങ്ങള്‍ക്ക് വീട്  നിര്‍മിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി ഉൾപ്പെടെ സ്വീകരിച്ചാണ് മതിലകം അതിദ്രാരിദ്ര്യരഹിത പഞ്ചായത്തായി മാറിയത്.


deshabhimani section

Related News

View More
0 comments
Sort by

Home