പൂരപ്രേമി സംഘം 
അവാർഡുകൾ 
പ്രഖ്യാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 11:34 PM | 0 min read

തൃശൂർ
പൂരപ്രേമി സംഘം സംഘടനയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന പ്രൊഫ. എം മാധവൻകുട്ടിയുടെ സ്‌മരണാർഥം നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. പരമ്പരാഗത വെടിക്കെട്ട് രംഗത്ത് പ്രവർത്തിക്കുന്ന കെ ഗോവിന്ദൻകുട്ടി വാര്യർക്കാണ്‌ 25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം. 
  പി ആർ രവിചന്ദ്രൻ, പി മുകുന്ദൻ, പി വി അരുൺ എന്നിവർ അംഗങ്ങളായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പ്രൊഫ. എം മാധവൻകുട്ടി പഠിപ്പിച്ചിരുന്ന ആലുവ യു സി കോളേജിലെ വിദ്യാർഥികൾ നൽകുന്ന വിദ്യാഭ്യാസ പുരസ്‌കാരം സെന്റ്‌ തോമസ് കോളേജിലെ ബിരുദ വിദ്യാർഥി എൻ അനുപ്രിയക്ക്‌ സമ്മാനിക്കും. 10,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. 28ന്‌ കൗസ്‌തുഭം ഹാളിൽ നടക്കുന്ന പ്രൊഫ. എം മാധവൻകുട്ടി അനുസ്‌മരണ ദിനത്തിൽ അവാർഡുകൾ നൽകും.


deshabhimani section

Related News

View More
0 comments
Sort by

Home