പ്രിയങ്കയ്‌ക്ക്‌ ജമാഅത്തെ ഇസ്ലാമി പിന്തുണ; 
കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 12:20 AM | 0 min read

ചേലക്കര
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക്‌ ജമാഅത്തെ ഇസ്ലാമി പിന്തുണ നൽകിയതിൽ കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും വേർതിരിച്ച്‌ കാണാനാകില്ല. രണ്ടും അപകടകരമാണ്‌. വർഗീയതയെ,  മൃദു വർഗീയതകൊണ്ട്‌ നേരിടാനാകില്ല. തെരഞ്ഞെടുപ്പു കാലത്ത്‌ ആർഎസ്‌എസിന്റെ വോട്ട്‌ വേണ്ടെന്ന്‌ ഇ എം എസ്‌ പറഞ്ഞിട്ടുണ്ട്‌. അത്തരത്തിൽ നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസിന്‌ കഴിയുമോ. വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയാണ്‌ സർക്കാർ സ്വീകരിച്ചത്‌. 
കഴിഞ്ഞ എട്ടരവർഷം  കേരളത്തിൽ വർഗീയ സംഘർഷമുണ്ടായിട്ടില്ല. എൽഡിഎഫിന്‌ പക്ഷപാതമുണ്ട്‌. അത്‌ വർഗീയതയ്‌ക്കെതിരെയാണ്‌.  എൽഡിഎഫ്‌, യുഡിഎഫ്‌, ബിജെപി ഉൾപ്പെടെയുള്ള ഏവരും സർക്കാരിന്റെ വികസനത്തിന്റെ സ്വാദറിഞ്ഞവരാണ്‌ –- മുഖ്യമന്ത്രി പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home