കെ സുരേന്ദ്രൻ കള്ളപ്പണക്കടത്തിൽ അനുഭവമുള്ളവനെന്ന്‌ കെ സുധാകരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 11:57 PM | 0 min read

ചേലക്കര
പാലക്കാട്ടെ പെട്ടിക്കകത്തെ കള്ളപ്പണത്തെക്കുറിച്ച്‌ ബിജെപി പ്രസിഡന്റ്‌ കെ സുരേന്ദ്രൻ എന്തും പറയുമെന്നും,  സുരേന്ദ്രൻ കള്ളപ്പണക്കടത്തിൽ അനുഭവമുള്ളവനാണെന്നും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.   ‘ഓന്‌ അറിയാം കള്ളപ്പണം എങ്ങനെ കൊണ്ടുവരണമെന്ന്‌. വേറെ ആർക്കും കള്ളപ്പണം കൊണ്ടുവന്ന്‌ പരിചയമില്ല. അതുകൊണ്ട്‌ കെ സുരേന്ദ്രന്റെ വർത്തമാനംകേട്ട്‌ ഞങ്ങൾക്ക്‌ ഇരിക്കാനാകില്ല’ സുധാകരൻ ചേലക്കരയിൽ മാധ്യമ പ്രവർത്തകരോട്‌ പറഞ്ഞു. 
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മത്സരം എൽഡിഎഫിനും ബിജെപിക്കുമെതിരെയാണെന്നും സുധാകരൻ പറഞ്ഞു. പി പി ദിവ്യക്ക്‌ കോടതിയിൽനിന്ന്‌  ജാമ്യം ലഭിച്ചത്‌ സ്വാഭാവിക നടപടിയാണ്. ഈ കേസിൽ ജൂഡീഷ്യൽ അന്വേഷണത്തിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും സുധാകരൻ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home