ഓവർ ഓൾ കിരീടം തൃശൂർ ഇച്ചിയുക്കായ് കരാത്തെ അസോസിയേഷന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 12:20 AM | 0 min read

മണലൂർ
ഇൻഡോ- –-ശ്രീലങ്ക കരാത്തെ ചാമ്പ്യൻഷിപ്പിൽ തൃശൂർ ഇച്ചിയുക്കായ് കരാത്തെ അസോസിയേഷൻ ഓവറോൾ കിരീടം നേടി. ഫസ്റ്റ് റണ്ണറപ്പ് കൊഴിഞ്ഞപ്പാറ ഇച്ചിയുക്കായ് കരാത്തെ അസോസിയേഷനും മൂന്നാം സ്ഥാനം എംഎസ്ബി മാർഷൽ ആർട്ട് അക്കാദമി പാലക്കാടിനും ലഭിച്ചു.
ശ്രീലങ്ക, തമിഴ്നാട്, പാലക്കാട് എന്നിവടങ്ങളിൽ നിന്നും 350 ഓളം കുട്ടികൾ പങ്കെടുത്തു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ്‌   സൈമൺ തെക്കത്ത്  ചാമ്പ്യൻഷിപ്‌ ഉദ്‌ഘാടനം ചെയ്തു. ശ്രീലങ്ക കരാത്തെ അസോസിയേഷൻ പ്രസിഡന്റ്‌ എച്ച് എം ശിശിരകുമാർ മുഖ്യാതിഥിയായി. കെ സി ഷൈനൻ അധ്യക്ഷനായി. ഓർഗനൈസിങ്‌  കൺവീനർ ഷോയ് നാരായണൻ, പുഷ്പവിശ്വംഭരൻ, ധർമൻ പറത്താട്ടിൽ, ജീൻസി മരിയ, ജിഷ സുരേന്ദ്രൻ, പിടിഎ പ്രസിഡന്റ്‌ ഷൈൻവാസ് എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സമാപനം വാർഡ് അംഗം പി ടി  ജോൺസൺ ഉദ്ഘാടനം ചെയ്തു. സി ടി ബാബു സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home