നാടകം കേരള നവോത്ഥാനത്തിന്റെ കല: ആലങ്കോട് ലീലാകൃഷ്ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 12:15 AM | 0 min read

തൃശൂർ
 നാടകം കേരള നവോത്ഥാനത്തിന്റെ കലയാണെന്നും ഫാസിസ്‌റ്റ് കാലത്ത് നാടകത്തോളം പ്രസക്തമായ മറ്റൊരു കലാരൂപമില്ലെന്നും ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. 
 നാടക്‌ സംസ്ഥാന സംഘടനാ കൺവൻഷൻ തൃശൂർ റീജണൽ തിയറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാറ്റത്തിന് നാടകത്തിനുള്ള ശക്തി തിരിച്ചറിഞ്ഞ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും സർക്കാരും അത് മറന്നുപോകുന്നത് നീതിയല്ല. നാടകപ്രവർത്തകർ യഥാർഥത്തിൽ സാംസ്കാരിക രക്തസാക്ഷികളാണ്–- ആലങ്കോട് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ ഡി  രഘുത്തമൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജെ ശൈലജ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. കോട്ടയ്‌ക്കൽ മുരളി, സഞ്ജു മാധവ് എന്നിവർ സംസാരിച്ചു.
14 ജില്ലകളിൽ നിന്നുള്ള മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു. പ്ലാറ്റ്ഫോം തിയറ്റർ ഗ്രൂപ്പിന്റെ മിന്നുന്നതെല്ലാം എന്ന നാടകവും അവതരിപ്പിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home