തൃപ്രയാർ നാടകവിരുന്നിന് തിരിതെളിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 12:12 AM | 0 min read

തൃപ്രയാർ
തൃപ്രയാർ നാടകവിരുന്നിന്  തൃപ്രയാർ ടി എസ് ജി എ ഇൻഡോർ സ്റ്റേഡിയത്തിൽ തിരശ്ശീല ഉയർന്നു. സിനിമാതാരം കോട്ടയം രമേഷ് നാടകവിരുന്ന് ഉദ്ഘാടനം  ചെയ്തു. നാടകവിരുന്ന് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് അധ്യക്ഷനായി. നാടക–- സിനിമാ താരം പയ്യന്നൂർ മുരളി , ജില്ലാ പഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, പ്രൊഫ. കെ യു അരുണൻ , ഗീത ഗോപി,   അനിൽ പുളിക്കൽ, ഇ പി ഹരീഷ് , നാടകവിരുന്ന് കൺവീനർ കെ  വി  രാമകൃഷ്ണൻ, കെ ആർ ബിജു എന്നിവർ സംസാരിച്ചു. 
തൃപ്രയാർ നാടക വിരുന്നുമായി ആദ്യകാലം മുതൽ സഹകരിച്ചു വരുന്ന മുഗൾ ജ്വല്ലറി ഉടമ അബ്ദുൽ അസീസ്,  പി കെ സുഭാഷ് ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.11 പുതിയ നാടകങ്ങളാണ് നാടകവിരുന്നിൽ അരങ്ങേറുന്നത് ആദ്യദിവസം തിരുവനന്തപുരം സംസ്കൃതിയുടെ ‘നാളത്തെ കേരള' അരങ്ങേറി. ചൊവ്വാഴ്ച ചിറയിൻകീഴ് അനുഗ്രഹയുടെ ‘ചിത്തിര'  അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് ഏഴിനാണ് നാടകാവതരണം.


deshabhimani section

Related News

View More
0 comments
Sort by

Home