Deshabhimani

നാടിൻ നൻമകൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 11:51 PM | 0 min read

ചേലക്കര
സ്‌കൂളിൽ പോകുംവഴിയാണ്‌ ഇഷ്‌വ മറിയം, യു ആർ പ്രദീപിന്റെ പര്യടനത്തിന്റെ അനൗൺസ്‌മെന്റ്‌ വാഹനം പോകുന്നത്‌ കണ്ടത്‌. ദേശമംഗലം എംഐസിയിൽ സ്വീകരണം കഴിഞ്ഞ്‌ പോകാമെന്നായി. അച്ഛന്റെ സ്‌കൂട്ടറിൽനിന്നിറങ്ങി വഴിയരികിൽ കാത്തുനിന്നു. വാഹനമെത്തിയപ്പോൾ മുന്നിലേക്ക്‌ നീങ്ങി സ്വീകരണത്തിനായി ഒരുക്കിയ മിഠായി പാത്രവും കൈയിലെടുത്തു. ‘‘പ്രദീപ്‌ മാമാ, മിഠായി’’  സ്ഥാനാർഥിക്ക്‌ നീട്ടി. പ്രദീപ്‌ കൈനീട്ടിയപ്പോൾ ചാടി ഒക്കത്ത്‌ കയറിയിരുന്നു. സന്തോഷത്തോടെ ചുറ്റും നോക്കി. എന്റെ മാമനാ എന്ന  ഗമയിൽ. തൊണൂറ്‌ വയസ്സ്‌ പിന്നിട്ട ശാരദയുമുണ്ട്‌ ഇവിടെ. കൈയിൽ സ്ഥാനാർഥിയുടെ പടമുള്ള മിഠായി. തെരഞ്ഞെടുപ്പല്ലേ എന്ന ചോദ്യത്തിന്‌ ‘‘പ്രദീപ്‌ നമ്മുടെ ചെക്കനല്ലേ, അവനേ ജയിക്കൂ’’ എന്ന്‌ മറുപടി.
രാവിലേതന്നെ ഉത്സവ പ്രതീതിയിലായിരുന്നു പ്രദീപിന്റെ ജന്മനാടായ ദേശമംഗലം ഗ്രാമം. പല്ലൂർ സെന്ററിൽ റോസാപ്പൂക്കളും  മുത്തുക്കുടകളുമായി കാത്തുനിൽക്കുന്നു. നമ്മുടെ പ്രിയപ്പെട്ട സ്ഥാനാർഥി, നാടിന്റെ വികസന നായകൻ യു ആർ പ്രദീപ്‌ ഇതാ ഈ വാഹനത്തിന്‌ പിന്നാലെ കടന്നുവരുന്നുവെന്ന്‌ അനൗൺസ്‌മെന്റ്‌ വന്നതോടെ ആളുകൾ തടിച്ചുകൂടി. വാഹനത്തിൽനിന്ന്‌ ഇറങ്ങും മുന്നേ സ്വീകരിക്കാൻ പ്രായമുള്ളവരടക്കമെത്തി. ചെറുജാഥയായി സ്വീകരണകേന്ദ്രത്തിലേക്ക്‌ ആനയിച്ചു. നിത്യവും കാണുന്ന, അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ടാകുന്ന കുടുംബത്തിലൊരാളാണ്‌ പ്രദീപ്‌. ആ സ്‌നേഹക്കാഴ്‌ചയാണ്‌  സ്വീകരണ കേന്ദ്രങ്ങളിലെങ്ങും. പേരെടുത്ത്‌ വിളിച്ചും കാര്യങ്ങൾ തിരക്കിയും പ്രദീപ്‌ അവരിൽ ഒരാളായി. 
സ്ഥാനാർഥി വാഹനം കടന്നുപോകുന്ന വഴിയോരങ്ങളിൽ ആളുകൾ കൈകാണിച്ച്‌ നിർത്തി സ്വയം സ്വീകരണ കേന്ദ്രങ്ങളൊരുക്കി. പ്രായം തളർത്തിയ വേലായുധൻ ഊന്നുവടി കുത്തിയാണ്‌ കുന്നുംപുറത്തെ സ്വീകരണത്തിനെത്തിയത്‌.  ‘‘‘പഞ്ചായത്ത്‌ പ്രസിഡന്റായ കാലം മുതലേ അറിയുന്നയാളാണ്‌, നമ്മളെ ആള്‌ ജയിക്കാതെയിരിക്കുന്നത്‌ എങ്ങനയാ. നമ്മുടെ നേതാവാണ്‌’–- പ്രദീപിനെ കണ്ട വേലായുധന്റെ ആവേശം. 


deshabhimani section

Related News

0 comments
Sort by

Home