കേന്ദ്ര സർക്കാരിനെതിരെ എല്‍ഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്

തൃശൂർ
തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ പുതിയ നയത്തിനെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് തൃശൂർ നടുവിലാൽ ജങ്‌ഷനിൽ ചേരുന്ന സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം എം വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് തുടങ്ങിയ എൽഡിഎഫ് നേതാക്കൾ സംസാരിക്കും.









0 comments