കലാമണ്ഡലത്തിൽ യു ആർ പ്രദീപ് പര്യടനം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 12:29 AM | 0 min read

ചെറുതുരുത്തി 
 ചേലക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപ് കേരള കലാമണ്ഡലത്തിൽ പര്യടനം നടത്തി. 
കലാമണ്ഡലം അധ്യാപകരും  അനധ്യാപകരും  എംപ്ലോയീസ് യൂണിയൻ നേതാക്കളും ചേർന്ന് സ്വീകരിച്ചു. പ്രദീപ് എംഎൽഎ ആയിരിക്കെ ഒട്ടനേകം വികസന പ്രവർത്തനങ്ങളാണ് കലാമണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലും വലിയ വികസന മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. കലാമണ്ഡലത്തിന്റെ വികസന തുടർച്ചയ്‌ക്ക് യു ആർ പ്രദീപ് വിജയിച്ചു വരണമെന്നാണ് ആഗ്രഹമെന്ന് ജീവനക്കാർ പറഞ്ഞു. 
   വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, ലോക്കൽ സെക്രട്ടറി കെ പി അനിൽ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ബിന്ദു, പഞ്ചായത്തംഗം അജിത രവികുമാർ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. 


deshabhimani section

Related News

View More
0 comments
Sort by

Home