523 കുടുംബങ്ങൾ 
ഭൂമിയുടെ അവകാശികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 12:15 AM | 0 min read

ചേലക്കര
പട്ടയം ലഭിക്കാനായി വർഷങ്ങളായുള്ള കുടുംബങ്ങളുടെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ എൽഡിഎഫ്‌ സർക്കാർ. പട്ടയം ലഭ്യമാക്കുന്നതിലെ നൂലാമാലകൾ പരിഹരിച്ചും വിതരണം വേഗത്തിലാക്കിയും ജനങ്ങൾക്ക്‌ ആശ്വാസമേകുകയാണ്‌ സംസ്ഥാന സർക്കാർ.
    എട്ടര വർഷത്തെ എൽഡിഎഫ്‌ ഭരണത്തിൽ ചേലക്കര മണ്ഡലത്തിൽ അനുവദിച്ചത്‌ 523 പട്ടയങ്ങളാണ്‌. 
സ്വന്തമായി ഒരുതുണ്ട് ഭൂമിപോലുമില്ലെന്ന വിഷമത്തിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളെ ചേർത്തു പിടിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ്‌ കഴിയാവുന്നത്രവേഗത്തിൽ പട്ടയം നൽകുന്നത്‌. 
പട്ടയം വിതരണം കാര്യക്ഷമമാക്കാൻ പട്ടയ മേളകൾ, സംഘടിപ്പിക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായി ഒക്‌ടോബർ അഞ്ചിന്‌ നടന്ന തലപ്പിള്ളി താലൂക്ക്‌ തല പട്ടയമേളയിൽ ചേലക്കര മണ്ഡലത്തിലെ 179 കുടുംബങ്ങൾക്ക്‌ പട്ടയം നൽകി.


deshabhimani section

Related News

View More
0 comments
Sort by

Home