കൊടുങ്ങല്ലൂരിൽ നാളെ ഹർത്താൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 12:28 AM | 0 min read

കൊടുങ്ങല്ലൂർ 
ബൈപാസിലെ സിഐ ഓഫീസ് ജങ്ഷനിൽ എലവേറ്റഡ് ഹൈവേ നിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന കരാർ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേശീയപാത അധികൃതരുടെ ജനവഞ്ചനക്കെതിരെ കൊടുങ്ങല്ലൂർ എലവേറ്റഡ് ഹൈവേ കർമസമിതി വെള്ളിയാഴ്ച ഹർത്താൽ നടത്തും രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.  
വിവിധ രാഷ്ട്രീയ പാർടികൾ ഹർത്താലിനെ പിന്തുണച്ചു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തുനിന്ന്‌ ബൈപാസ് ക്രോസ് ചെയ്യാൻ എലവേറ്റഡ് ഹൈവേ ഇല്ലെങ്കിലും ഒരു ആംബുലൻസ് പോകാൻ പറ്റുന്ന വിധം അടിപ്പാതയെങ്കിലും നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  എലവേറ്റഡ് ഹൈവേ കർമ സമിതി 11 മാസമായി ബൈപാസ് ഓരത്ത് പന്തൽ കെട്ടി സമരം തുടരുകയാണ്.  
വെള്ളിയാഴ്ച നടത്തുന്ന ഹർത്താലിൽ മുഴുവനാളുകളും സഹകരിക്കണമെന്നും വിവിധ കക്ഷി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.  സി വിപിൻ ചന്ദ്രൻ, ടി പി പ്രഭേഷ്, ഇ എസ്  സാബു, വേണു വെണ്ണറ, യൂസഫ് പടിയത്ത്, കർമ സമിതി ജനറൽ കൺവീനർ അഡ്വ. കെ കെ അൻസാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home