ഹൃദയത്തോട്‌ ചേർത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 12:26 AM | 0 min read

ചേലക്കര 
നാമനിർദേശ പത്രിക നൽകുന്നതിന്‌ മുന്നോടിയായി മണ്ഡലത്തിലാകെ ഒരുവട്ടം പര്യടനം നടത്തി വോട്ടുറപ്പിച്ച്‌ എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപ്‌. 
  ബുധനാഴ്‌ച കൊണ്ടാഴി, ചേലക്കര പഞ്ചായത്തുകളിൽ  പര്യടനം നടത്തി. പാലക്കാട്–- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന  മായന്നൂർ പാലത്തിന്‌ സമീപത്ത്‌ നിന്നായിരുന്നു ചൊവ്വാഴ്ച പര്യടാനാരംഭം. സ്വാതന്ത്ര്യ സമര സേനാനിയായ ശങ്കർജിയുടെ സ്മാരകമായ ചിറങ്കരയിലെ ആലിൻചുവട്ടിൽ  സ്ഥാനാർഥിയെ കാത്തുനിന്നു കൊണ്ടാഴി ജനത. ആദ്യകാല പാർടി പ്രവർത്തകൻ തേമ്പലത്ത് കൊച്ചുണ്ണി ഷാളണിയിച്ച് സ്വീകരിച്ചു. ബസിറങ്ങി വന്ന ലക്ഷ്മി നാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികളോട് കുശലാന്വേഷണം. 
 ചീരക്കുഴി കനാലിൽ തൊഴിലുറപ്പുതൊഴിലാളികളെ കണ്ടശേഷം പെട്രോൾ പമ്പിലെ ജീവനക്കാരുടെ അരികിലേക്ക്. ബൂത്ത് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനത്തിലും പങ്കെടുത്തു. സിപിഐ എം ചേലക്കര ഏരിയ സെക്രട്ടറി കെ നന്ദകുമാർ,  ടി ഗോകുലൻ, സി എ സുനിൽകുമാർ, എം വി മനോജ്‌കുമാർ,  പി പ്രശാന്തി,  പി ആർ വിശ്വനാഥൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. ബുധനാഴ്‌ച പകൽ മൂന്നുമുതൽ ചേലക്കര പഞ്ചായത്തിൽ പര്യടനം നടത്തും.


deshabhimani section

Related News

View More
0 comments
Sort by

Home