മണ്ഡലം കൺവൻഷൻ 25ന്‌ 
മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 12:16 AM | 0 min read

ചേലക്കര
എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ്‌  പ്രചാരണാർഥമുള്ള ചേലക്കര നിയോജക മണ്ഡലം  കൺവൻഷൻ 25ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ 10ന്‌ ചേലക്കര മേപ്പാടം മൈതാനിയിൽ  ആയിരങ്ങൾ പങ്കെടുക്കുന്ന  കൺവൻഷൻ എൽഡിഎഫിന്റെ വിജയ വിളംബരമാകും. 
  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ,  മന്ത്രിമാരായ കെ രാജൻ, കെ കൃഷ്‌ണൻകുട്ടി,  രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി  ഗണേശ്‌കുമാർ, എൻസിപി സംസ്ഥാന പ്രസിഡന്റ്‌  പി സി ചാക്കോ, കെ രാധാകൃഷ്‌ണൻ എംപി, ആന്റണി രാജു എംഎൽഎ, ആർജെഡി സംസ്ഥാന  ജനറൽ സെക്രട്ടറി യൂജിൻ മോറേലി,  കേരള കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ. ജോസ്‌ ജോസഫ്‌, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പങ്കെടുക്കും.
 


deshabhimani section

Related News

View More
0 comments
Sort by

Home