ചിറങ്ങരയിലെ അടിപ്പാത :
പ്രശ്‌നങ്ങള്‍ പരിഹരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 12:28 AM | 0 min read

ചാലക്കുടി
ചിറങ്ങരയിലെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങൾക്ക് പരിഹാരമായി. പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നടപടിയായത്. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന ഭാഗത്തെ സർവീസ് റോഡിന്റെ പ്രവൃത്തികൾ ഈ ആഴ്ചയിൽ പൂർത്തീകരിക്കും. ഈ ഭാഗത്തെ ദേശീയപാതയിലെ നിർമാണം പൂർത്തീകരിച്ചതിന് ശേഷമേ എതിർ വശത്തെ നിർമാണം ആരംഭിക്കു. രാത്രിയിലും പകലും ഗതാഗത നിയന്ത്രണത്തിനായി രണ്ട് പേരെ നിയമിക്കും. പൊടിശല്യം ഒഴിവാക്കാനായി ഇടവിട്ട് വെള്ളം തെളിക്കാനും തീരുമാനമായി. കൊരട്ടിമുത്തിയുടെ തിരുനാൾ അവസാനിക്കുന്ന 27ന് ശേഷമേ കൊരട്ടിയിലെ പ്രവൃത്തികൾ ആരംഭിക്കുകയുള്ളു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, കെ ആർ സുമേഷ്, വർഗീസ് പയ്യപ്പിള്ളി, ലിജോ ജോസ് എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home