അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌: 
ജില്ലാ മത്സരം നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 11:38 PM | 0 min read

തൃശൂർ
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13ന്റെ ജില്ലാതല മത്സരം ഞായറാഴ്ച നടക്കും.  രാവിലെ ഒമ്പതിന്‌ തൃശൂർ സിഎംഎസ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. സി രവീന്ദ്രനാഥ്‌ മുഖ്യ അതിഥിയാവും.  രാവിലെ 10ന്‌ മത്സരങ്ങൾ ആരംഭിക്കും. 8.30 മുതൽ ഒമ്പതുവരെയാണ്‌ രജിസ്‌ട്രേഷൻ. ഉപജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്‌ ജില്ലാതലത്തിൽ മത്സരിക്കുന്നത്‌. ജില്ലാതല മത്സരത്തിൽ ഓരോ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്‌ യഥാക്രമം 10,000, 5000 രൂപവീതം സമ്മാനത്തുകയും മെമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. 
ജില്ലാതല മത്സരത്തോടനുബന്ധിച്ച്‌ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ശാസ്‌ത്ര പാർലമെന്റ് സംഘടിപ്പിക്കും.  ശാസ്ത്ര മേഖലകളിലെ പ്രഗത്ഭർ   നയിക്കുന്ന ക്ലാസുണ്ടാകും.  രാവിലെ 10ന്‌ ഡോ. കാവുമ്പായി ബാലകൃഷ്ണൻ  ഉദ്‌ഘാടനം ചെയ്യും. ‌തൃശൂർ മെഡിക്കൽ കോളേജ് പ്രൊഫസർ  ഡോ. കെ എ ഹസീന–-  ആരോഗ്യം, ഡോ. സി ജോർജ്‌ തോമസ്‌–- പരിസ്ഥിതി -–- കാലാവസ്ഥാ വ്യതിയാനം, സെന്റ്‌ തോമസ്‌ കോളേജ്‌ അസോ. പ്രൊഫ. ഡോ. ജിജു എ മാത്യു–- നിർമിത ബുദ്ധി, സെന്റ്‌ അലോഷ്യസ് കോളേജ് അസി. പ്രൊഫ. ഡോ. ജിൻസ് വർക്കി–- സാമ്പത്തിക ശാസ്‌ത്രം, ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജ്‌  പ്രിൻസിപ്പൽ പി എസ്‌ വിജോയി – പരിസ്ഥിതി ശാസ്‌ത്രം എന്നിവർ ക്ലാസെടുക്കും.


deshabhimani section

Related News

View More
0 comments
Sort by

Home