രക്തരക്ഷസ്സിന്റെ മൂന്നാം വരവിന് വൻ സ്വീകരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 10:22 AM | 0 min read

കൊടുങ്ങല്ലൂർ > കലാനിലയത്തിന്റെ അരങ്ങ് വീണ്ടും ഉണർന്നു. രണ്ടര മണിക്കൂർ ദൈർഘ്യമേറിയ ‘രക്തരക്ഷസ്സ്‌’ എന്ന നാടകമാണ് ആധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടി  അവതരിപ്പിക്കുന്നത്‌. തിരുവഞ്ചിക്കുളം ക്ഷേത്ര മൈതാനിയിൽ 10000 ചതുരശ്രയടി വിസ്തീർണമുള്ള സ്‌റ്റേജിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നാടകാവതരണം തുടരുകയാണ്‌.  മന്ത്രി ആർ ബിന്ദുവാണ്‌  നാടകരാവുകൾക്ക്  തിരികൊളുത്തിയത്‌.
 
ഡിജിറ്റൽ 7.1 ശബ്ദമികവോടുകൂടിയാണ് ഏരീസ് കലാനിലയത്തിന്റെ പ്രദർശനങ്ങൾ. രക്തരക്ഷസ്സ് ഇക്കുറി ചാപ്റ്റർ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിക്കുന്നത്. സിനിമാതാരം വിയാൻ മംഗലശ്ശേരിയടക്കം നിരവധി തെന്നിന്ത്യൻ താരങ്ങൾ അഭിനയിക്കുന്നുണ്ട്.  നൂറ്റമ്പതിലേറെ കലാകാരൻമാരും സാങ്കേതികപ്രവർത്തകരും ഭാഗമാകുന്നു. ഒരു വേദിയിൽ 25 മുതൽ 30വരെ ദിവസങ്ങളാണ് അവതരണം.  വൈകിട്ട്‌ ആറിനും രാത്രി ഒമ്പതിനുമാണ്‌ അവതരണം. 700, 500, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌ കലാനിലയത്തെ ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പ്രദർശനമാണ്‌ കൊടുങ്ങല്ലൂരിൽ നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home