ഹൃസ്വകാല കോഴ്‌സുകളുമായി 
ശ്രീനാരായണ ഓപ്പൺ സർവകലാശാല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 12:43 AM | 0 min read

തൃശൂർ
വിവിധ സ്ഥാപനങ്ങളുമായി ചേർന്ന്‌  ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിക്കാൻ ശ്രീനാരായണ ഓപ്പൺ സർവകലാശാല. ഐസിടി അക്കാദമിയുമായി ചേർന്ന്‌ സർട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ ഇൻ സൈബർ സെക്യൂരിറ്റി, ടികെഎം കോളേജ്‌ ഓഫ്‌ എൻജിനീയറിങുമായി സഹകരിച്ച്‌ സർട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ ഇൻ മെഷീൻ ഇന്റലിജൻസ്‌, കേബ്രിഡ്‌ജ്‌ യുണിവേഴ്‌സിറ്റി പ്രസിന്റെ സഹകരണത്തോടെ കമ്യൂണിക്കേഷൻ സ്‌കിൽസ്‌ ആൻഡ്‌ ഫൗണ്ടേഷൻ കോഴ്‌സ്‌ ഫോർ ഐഇഎൽടിഎസ്‌ ആൻഡ്‌ ഒഇടി എന്നീ കോഴ്‌സുകളാണ്‌ തുടങ്ങുന്നതെന്ന്‌ വൈസ്‌ ചാൻസിലർ വി പി ജഗതി രാജ്‌  വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഞ്ചാം വർഷത്തിലേക്ക്‌ കടക്കുന്ന സർവകലാശാലയിൽ നിലവിൽ 28 കോഴ്‌സുകളാണുള്ളത്‌. 16 ബിരുദ കോഴ്‌സുകളും 12 ബിരുദാനന്തര ബിരുദ കോഴ്‌സുകളും. ഇതിൽ ആറ്‌ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ നാല്‌ വർഷ ഹോണേഴ്‌സ്‌ കോഴ്‌സാണ്‌. പുതിയ കാലത്തിന്‌ അനുസരിച്ച്‌ ആവശ്യമായ നൈപുണ്യ വികസനവും തൊഴിലധിഷ്‌ഠിത പരിശീലനവും കോഴ്‌സുകളുടെ ഭാഗമായി നൽകുന്നുണ്ട്‌.
സിൻഡിക്കേറ്റ്‌ അംഗം പ്രൊഫ. ടി എം വിജയൻ, ഡോ. എം യു സിജി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home