കൊടുങ്ങല്ലൂർ 
ക്ഷേത്രത്തിൽ 
നവരാത്രി മഹോത്സവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 12:21 AM | 0 min read

 കൊടുങ്ങല്ലൂർ

 ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി.  കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം ബി മുരളീധരൻ ഉദ്ഘാടനം ചെയ്തു.  ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എ വിജയൻ അധ്യക്ഷനായി.  ദേവസ്വംകമീഷണർ എസ് ആർ ഉദയകുമാർ,  സെക്രട്ടറി പി ബിന്ദു, ഡെപ്യൂട്ടി കമീഷണർ സുനിൽ കർത്ത, അസി. കമീഷ്ണർ എം ആർ മിനി, ദേവസ്വം മാനേജർ കെവിനോദ്,  പരമേശ്വരനുണ്ണി അടികൾ, കെവി മുരളീധരൻ എന്നിവർ സംസാരിച്ചു. വ്യാഴം പകൽ 3.30 മുതൽ നവരാത്രി മണ്ഡപത്തിൽ തിരുവാതിര. സംഗീതാർച്ചന, മേജർ സെറ്റ് കഥകളി വൈകിട്ട് ആറ് മുതൽസരസ്വതി മണ്ഡപത്തിൽ കൂച്ചിപ്പുടി,  നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.
 


deshabhimani section

Related News

View More
0 comments
Sort by

Home