ആൻ എലിസബത്ത്‌ ചാച്ചാജി, 
മേഘ സൂസൻ പോൾ പ്രസിഡന്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 12:15 AM | 0 min read

തൃശൂർ
 ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നവംബർ 14ന്‌ തൃശൂർ നഗരത്തിൽ നടത്തുന്ന ശിശുദിന റാലിയിൽ ചാച്ചാജിയായി ആൻ എലിസബത്തും പ്രസിഡന്റായി മേഘ സൂസൻ പോളും നയിക്കും. അദിതി അരുണാണ്‌ സ്‌പീക്കർ. പ്രസംഗ മത്സരത്തിലൂടെയാണ്‌ ഇവരെ തെരഞ്ഞെടുത്തത്‌.  
  ആൻ എലിസബത്ത്‌ വൈലത്തൂർ സേക്രഡ് ഹാർട്ട് കോൺവെന്റ്‌ എൽപി സ്‌കൂളിലെ വിദ്യാർഥിയാണ്‌.  മേഘ സൂസൻ പോൾ പങ്ങാരപ്പിള്ളി സെന്റ്‌ ജോസഫ് യുപി സ്‌കൂളിലേയും  അദിതി അരുൺ കല്ലൂർ ആലേങ്ങാട് ശങ്കര യുപി സ്‌കൂളിലേയും വിദ്യാർഥികളാണ്‌.
 പ്രസംഗമത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ പശുപതി  അധ്യക്ഷനായി. തൃശൂർ ഡിഇഒ ഡോ. എ അൻസാർ, മോഡൽ ഗേൾസ് ഹൈസ്‌കൂൾ പ്രധാനാധ്യാപിക കെ പി ബിന്ദു, കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ അഞ്ചത്ത്, ഡോ. ബെന്നി ജേക്കബ്, കെ എസ് പത്മിനി,  സെക്രട്ടറി പി കെ വിജയൻ , ജോയിന്റ്‌ സെക്രട്ടറി സി സാജൻ ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു.
 
 പ്രസംഗ മത്സര വിജയികൾ
    എൽ പി വിഭാഗം
1) ആൻ എലിസബത്ത്, സേക്രഡ് ഹാർട്ട് സി എൽ പി സ്‌കൂൾ വൈലത്തൂർ,
2) എസ്‌ ദക്ഷിണ സെന്റ്‌ ജോർജസ് എൽ പി സ്‌കൂൾ പനങ്ങാട്,
3) സി ആർ  തീർത്ഥ സി എൻ എൻ ഗേൾസ് എൽ പി സ്‌കൂൾ ചേർപ്പ്.
 
യു പി വിഭാഗം
1) മേഘ സൂസൻ പോൾ, സെന്റ്‌ .ജോസഫ് യു പി സ്‌കൂൾ പങ്ങാരപ്പിള്ളി,
2) അദിതി അരുൺ, ശങ്കര യു പി സ്‌കൂൾ ആലേങ്ങാട് കല്ലൂർ,
3) ഫാത്തിമ അൻഷാന, മാർത്തോമ ഇഎം യുപി സ്‌കൂൾ  അഴീക്കോട്.
   ഹൈസ്‌കൂൾ വിഭാഗം
1) കെ എസ്‌ അൽസഫ, ജിഎച്ച്‌എസ്‌എസ്‌ പഴയന്നൂർ,
2) ഹെവേന ബിനു, എസ്‌ എം ടി ജിഎച്ച്‌എസ്‌എസ്‌ ചേലക്കര,
3) മുഹമ്മദ് ഫജറ്, സെന്റ്‌ ജോസഫ്സ് എച്ച്‌ എസ്‌ എസ്‌ പാവറട്ടി.


deshabhimani section

Related News

View More
0 comments
Sort by

Home