വധശ്രമം, 3 പേർ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 12:00 AM | 0 min read

കുന്നംകുളം 
 കഞ്ചാവ് വിൽപ്പന നടത്തുന്നത് പൊലീസിന് ഒറ്റി നൽകിയെന്നാരോപിച്ച് യുവാവിനെ വീട്ടിൽക്കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ കുന്നംകുളം പൊലീസ് അറസ്റ്റു ചെയ്തു. അക്രമിക്കാനെത്തിയവരിൽ ഒരാളെ തിരിച്ച് തലയ്‌ക്ക് വെട്ടിയ യുവാവും അറസ്റ്റിലായി. 
കുന്നംകുളം ചൊവ്വന്നൂർ അയ്യപ്പത്ത് റോഡ് മുതിരം പറമ്പത്ത്  സുജിത്തി (34) നെ വീട്ടിലെത്തി ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കടവല്ലൂർ കൊട്ടിലിങ്ങൽ വളപ്പിൽ  അമൽ (28),  ഇയ്യാൽ ചിറ്റിലങ്ങാട് തറയിൽ  ഹേമന്ത് (21) എന്നിവരെയും  അമലിനെ തലയ്‌ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചെന്ന പരാതിയിൽ സുജിത്തിനെതിരെയുമാണ് വധശ്രമത്തിന് കേസെടുത്ത് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 
തുടർന്ന് പ്രതികളുമായി  തെളിവെടുപ്പ് നടത്തി.  ആക്രമണങ്ങൾക്ക് ഉപയോഗിച്ച വടിവാളും, കത്തിയും, ഉലക്കയും പൊലീസ് കണ്ടെടുത്തു.  കുന്നംകുളം പ്രിൻസിപ്പൽ എസ്‌ഐ ഫക്രുദീൻ, എസ്‌ഐ സുകുമാരൻ, സീനിയർ സിപിഒമാരായ രഞ്ജിത്ത്,  ഷംനാദ് എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.


deshabhimani section

Related News

View More
0 comments
Sort by

Home