തൃപ്രയാർ നാടകവിരുന്ന് : 
നാടകങ്ങൾ തെരഞ്ഞെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 11:26 PM | 0 min read

തൃപ്രയാർ
 നവം.മൂന്നു മുതൽ 14 വരെ തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന 25–-ാ -മത് തൃപ്രയാർ നാടകവിരുന്നിലേക്കുള്ള നാടകങ്ങൾ തെരഞ്ഞെടുത്തു. നവം. മൂന്നിന്  തിരുവനന്തപുരം നവോദയയുടെ ‘കലുങ്ക്’, നാലിന് തിരുവനന്തപുരം സംസ്കൃതിയുടെ ‘നാളത്തെ കേരള’, അഞ്ചിന് ചിറയിൻകീഴ് അനുഗ്രഹയുടെ ‘ചിത്തിര’, ആറിന്  അമ്പലപ്പുഴ അക്ഷര ജ്വാലയുടെ ‘അനന്തരം’ ,ഏഴിന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ‘പച്ചക്കുതിര’, എട്ടിന് കൊച്ചിൻ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീർത്തനം’, 9ന് കോഴിക്കോട് രംഗഭാഷയുടെ ‘മിഠായി തെരുവ്’, 10ന് തിരുവനന്തപുരം സംഘകേളിയുടെ ‘ലക്ഷ്മണരേഖ’, 11നു വള്ളുവനാട് ബ്രഹ്മയുടെ  ‘വാഴ്വേ മായം’, 12ന് ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’, 13 നു കോഴിക്കോട് സങ്കീർത്തനയുടെ ‘വെളിച്ചം’, സമാപന ദിവസമായ 14ന് ചങ്ങനാശേരി അണിയറയുടെ  ‘ഡ്രാക്കുള’. വൈകിട്ട് ഏഴുമണിക്കാണ് എല്ലാദിവസവും നാടകാവതരണം.


deshabhimani section

Related News

View More
0 comments
Sort by

Home