ഉള്ളം നിറഞ്ഞ്‌ അഖിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 12:27 AM | 0 min read

തൃശൂർ
മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന്‌ ഭൂമിയുടെ കൈവശാവകാശ രേഖ സ്വീകരിച്ചശേഷം അഖിൽ സർട്ടിഫിക്കറ്റ്‌ നെഞ്ചോട്‌ ചേർത്തു പിടിച്ച്‌  വീൽചെയറിലേക്ക്‌ ഒന്ന്‌ ചാഞ്ഞിരുന്നു. പിന്നെ മനം നിറഞ്ഞൊന്ന്‌ പുഞ്ചിരിച്ചു. 
    ജന്മനാ ഭിന്നശേഷിക്കാരനായ നെടുപുഴ സ്വദേശി അഖിൽ ജോസ്‌ ലോട്ടറി വിറ്റാണ്‌ ജീവിക്കുന്നത്‌. അച്ഛനും അമ്മയ്‌ക്കുമൊപ്പം വാടക വീട്ടിലാണ്‌ താമസം. അച്ഛന്‌ ജയ്‌ഹിന്ദ്‌ മാർക്കറ്റിൽ സർബത്ത്‌ കച്ചവടമാണ്‌. ഈ ചെറിയ വരുമാനത്തിലാണ്‌ കുടുംബം കഴിയുന്നത്‌. സ്വന്തമായി ഒരു വീട്‌ എന്നത്‌ ഈ കുടുംബത്തിന്‌  ആഗ്രഹം മാത്രമായിരുന്നു. ലൈഫ്‌ പദ്ധതിയിൽ ഉപഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടതോടെ സ്വന്തംവീട്ടിൽ കഴിയുന്ന ദിവസം അഖിലും കുടുംബവും സ്വപ്‌നം കണ്ടുതുടങ്ങി.  ആ സ്വപ്‌നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ്‌ മാറ്റാംപുറത്തുനിന്ന്‌ അഖിൽ  മടങ്ങിയത്‌. കോർപറേഷൻ മുൻകൈയെടുത്ത്‌  നിർമിക്കാനൊരുങ്ങുന്ന ഉപഗ്രഹ ടൗൺഷിപ്പിൽ സ്വന്തം മേൽവിലാസത്തിലുള്ള വീട്ടിൽ താമസിക്കുന്ന ദിനത്തിനുള്ള കാത്തിരിപ്പിലാണ്‌ കുടുംബം.


deshabhimani section

Related News

View More
0 comments
Sort by

Home