2 ലക്ഷം രൂപയും പലിശയും 
നൽകാൻ വിധി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 11:25 PM | 0 min read

തൃശൂർ
വീട്ടിൽ സ്ഥാപിച്ച സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തളിക്കുളം കല്ലാട്ട്  കെ എസ് അശോകൻ ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തെ മഠത്തിൽ മാർക്കറ്റിങ്ങ് കമ്പനി ഉടമ ജസ്റ്റിൻ, സ്ഥാപന മാനേജർ എന്നിവർക്കെതിരെ  വിധിയായത്.
    അശോകന്റെ വീട്ടിൽ എതിർകക്ഷികൾ സ്ഥാപിച്ച് നൽകിയ സോളാർ സിസ്റ്റം പ്രവർത്തനരഹിതമാവുകയായിരുന്നു.  വാഗ്ദാനം ചെയ്തതനുസരിച്ചുള്ള വൈദ്യുതി ഉല്പാദിപ്പിക്കപ്പെടാത്തതിനെത്തുടർന്ന്‌ ഹർജി ഫയൽ ചെയ്യുകയായിരുന്നു.  ഇൻവെർട്ടറും ബാറ്ററിയും തകരാറുള്ളതാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ കണ്ടെത്തി. പരിശോധന നടത്തുവാനുതകുന്ന വേണ്ടത്ര വിവരണങ്ങൾ ഉല്പന്നങ്ങളിൽ രേഖപ്പെടുത്തിയിരുന്നുമില്ല. 
  തെളിവുകൾ പരിഗണിച്ച പ്രസിഡന്റ്‌ സി ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് നഷ്ടപരിഹാരവും ചെലവുമായി 2,00,000 രൂപയും ഹർജി തീയതി മുതൽ 6 ശതമാനം പലിശയും നൽകുവാൻ വിധിയായി. ഹർജിക്കാരന് വേണ്ടി അഡ്വ.എ ഡി ബെന്നി ഹാജരായി.


deshabhimani section

Related News

View More
0 comments
Sort by

Home