കെജിഎപിഎ സംസ്ഥാന സമ്മേളനത്തിന് തുടക്കം

തൃശൂർ
കേരള ഗവൺമെന്റ് ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷന്റെ 38ാമത് സംസ്ഥാന സമ്മേളനം ആരംഭിച്ചു. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് അനുസ്മരണ ജ്വാല തെളിയിച്ചു. സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് കെ വി സാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സി ഡി സേവ്യർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ദിപു വി ദിവാകർ, ട്രഷറർ എ ആർ ഹാഷിം, എം അരുൺ, വി പി വിമൽ രാജ്, ബി എസ് അരുൺ എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10ന് തുടങ്ങുന്ന പൊതുസമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.









0 comments