ടാസ്‌ നാടകോത്സവത്തിന്‌ നാളെ തിരശ്ശീല ഉയരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 12:09 AM | 0 min read

തൃശൂർ 
തൃശൂർ ആർട്ട്‌സ്‌ സൊസൈറ്റി സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണൽ നാടക മത്സരം ടാസ്‌ നാടകോത്സവ്‌ ശനിയാഴ്‌ച ആരംഭിക്കും. തൃശൂർ ടൗൺ ഹാളിൽ ഒക്‌ടോബർ ഒന്നുവരെയാണ്‌ അവതരണം. ദിവസവും വൈകിട്ട്‌ 6.30ന്‌ നടക്കുന്ന നാടകോത്സവം സൗജന്യമാണ്‌. കേരളത്തിലെ 10 പ്രശസ്‌ത പ്രൊഫഷണൽ നാടക സമിതികളുടെ ഈ വർഷത്തെ പുതിയ നാടകങ്ങളാണ്‌ അരങ്ങേറുക. നാടകത്തിന്‌ മുമ്പ് ദിവസവും വൈകിട്ട്‌ ആറിന്‌ നാടക–- കലാ–- കായിക– -സാമൂഹ്യ രംഗങ്ങളിൽ പ്രശസ്‌തരെ ആദരിക്കും. ഗ്യാലപ്പ്‌ പോൾ വഴി തെരഞ്ഞെടുക്കുന്ന വിജയികൾക്കുള്ള അവാർഡ്‌ ദാനവും തൃശൂർ ഡിവൈൻ മെലഡീസ്‌ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടാവും. ജനറൽ കൺവീനർ ഡോ. എ സി ജോസ്‌, ഒ ജെ ജോസ്‌, ഷാജു ചിരിയങ്കണ്ടത്ത്‌, കെ ഗിരീഷ്‌ കുമാർ, ജോസ്‌ കോട്ടപ്പറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home