Deshabhimani

സ്വച്ഛതാ ഹി സേവ ലോഗോ പ്രകാശിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 12:46 AM | 0 min read

തൃശൂർ
സ്വച്ഛതാ ഹി സേവ ജില്ലാതല ലോഗോ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ‌പ്രകാശിപ്പിച്ചു. സ്വച്ഛതാ ഹി സേവയുടെ ഭാ​ഗമായി തദ്ദേശസ്ഥാപനതലത്തിൽ ശുചീകരണ ഡ്രൈവുകൾ, ശുചിത്വ പ്രതിജ്ഞ, ജലാശയ ശുചീകരണം, വിവിധതരം മത്സരങ്ങൾ, ശുചിത്വ ചാമ്പ്യന്മാരെ ആദരിക്കൽ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തൽ എന്നിവ നടത്തും. ജില്ലാതലത്തിൽ ശുചിത്വ മിഷനാണ് പരിപാടി ഏകോപിപ്പിക്കുന്നത്. ജില്ലാ പദ്ധതി തയ്യാറാക്കലുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലായിരുന്നു ലോഗോ പ്രകാശിപ്പിക്കൽ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


deshabhimani section

Related News

0 comments
Sort by

Home