സപ്ലൈകോ ഓണച്ചന്ത തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 11:56 PM | 0 min read

തൃശൂർ
വിലക്കയറ്റം പിടിച്ചുനിർത്താൻ  സർക്കാർ ആരംഭിച്ച സപ്ലൈകോ ഓണച്ചന്തകൾ തുടങ്ങി. ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു.  സിവിൽ സപ്ലൈസ്, കൺസ്യൂമർ ഫെഡ്, കൃഷിവകുപ്പ് എന്നിവരുടെ ഓണച്ചന്തകൾ ഒരു തരത്തിലുള്ള പ്രയാസങ്ങളുമില്ലാതെ പ്രവർത്തിക്കുമെന്ന്  മന്ത്രി പറഞ്ഞു.   പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എം എൽ റോസി ആദ്യ വിൽപ്പന നടത്തി. സപ്ലൈകോ മേഖലാ മാനേജർ ടി ജെ ആശ, ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ എല്ലാ ജില്ലകളിലും, മണ്ഡലങ്ങളിലും ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home