ജില്ലാ അദാലത്ത് നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 11:46 PM | 0 min read

തൃശൂർ
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി മന്ത്രി എം ബി രാജേഷിന്റെ  നേതൃത്വത്തിൽ നടത്തുന്ന ജില്ലാ അദാലത്ത് തിങ്കളാഴ്ച രാവിലെ 8.30 മുതൽ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.  കെട്ടിട നിർമാണ പെർമിറ്റ്, വ്യാപാര- വാണിജ്യ -സേവന ലൈസൻസുകൾ, ജനന–--മരണ–--വിവാഹ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ⁠മാലിന്യ സംസ്‌കരണം, പൊതുസൗകര്യങ്ങൾ, ആസ്തികളുടെ പരിപാലനം, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളും നിവേദനങ്ങളും പരിഗണിക്കും. മുൻകൂറായി ഓൺലൈനിൽ നൽകിയ അപേക്ഷകൾ കൂടാതെ നേരിട്ട് അപേക്ഷ നൽകാം.


deshabhimani section

Related News

View More
0 comments
Sort by

Home